കിസാൻമോർച്ച  പ്രതിഷേധ പ്രകടനം

Thursday 14 August 2025 8:51 PM IST

കാഞ്ഞങ്ങാട്: ബഹുരാഷ്ട്ര കമ്പനികൾ ഇന്ത്യ വിടുക, എന്നീ ആവശ്യങ്ങൾ ഉയർത്തി അവകാശ പ്രഖ്യാപന സമരത്തിന്റെ ഭാഗമായി സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ടൗണിൽ പ്രതിഷേധ പ്രകടനവും, പൊതുയോഗവും സംഘടിപ്പിച്ചു. ട്രാഫിക് സർക്കിൾ കേന്ദ്രീകരിച്ച് നടന്ന പ്രകടനം പുതിയ കോട്ടയിൽ സമാപിച്ചു. പൊതുയോഗം കിസാൻ സഭ സംസ്ഥാന സെക്രട്ടറി ബങ്കളം കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കർഷക ജനത ജില്ലാ പ്രസിഡന്റ് കെ.എം.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.എൽ നേതാവ് മുഹമ്മദ് കുഞ്ഞി, കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രാഘവൻ കൂലേരി, ആർ.ജെ.ഡി നേതാവ് പനങ്കാവ് കൃഷ്ണൻ, ജെ.ഡി.എസ് ജില്ലാ പ്രസിഡന്റ് പി.പി.രാജു, പി.രാധാകൃഷ്ണൻ, തങ്കമണി വില്ലാരം പതി, പള്ളിക്കൈ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. കർഷകസംഘം ജില്ലാ വൈസ് പ്രസിഡന്റ് മൂലക്കണ്ടം പ്രഭാകരൻ സ്വാഗതം പറഞ്ഞു. അമേരിക്കൻ നികുതി നയത്തിനെതിരെയും കേന്ദ്ര ഗവൺമെന്റിന്റെ കർഷകദ്രോഹനയത്തിനെതിരെയും ട്രംപിന്റെയും നരേന്ദ്രമോദിയുടെയും കോലം കത്തിച്ചു.