കെ.ജി.എൻ.എ ജില്ലാ സമ്മേളനം
Thursday 14 August 2025 8:53 PM IST
കാഞ്ഞങ്ങാട്: കേരള ഗവ.നഴ്സസ് അസോസിയേഷൻ ജില്ലാ സമ്മേളനം ഹോസ്ദുർഗ് ബാങ്ക് ഹാളിൽ കാഞ്ഞങ്ങാട് മുൻസിപ്പൽ ചെയർപേഴ്സൺ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.വി.അനീഷ് പതാക ഉയർത്തി.ടി.സജിത രക്തസാക്ഷി പ്രമേയവും വിശ്വം കൃഷ്ണൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് പി.വി.അനീഷ് അധ്യക്ഷത വഹിച്ചു. കെ.ഭാനുപ്രകാശ് , പി.വി.ശരത്, പി. ആദർശ് എന്നിവർ സംസാരിച്ചു. അനുമോദന യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം വി.വി.രമേശൻ നിർവഹിച്ചു കെ.പി.ദിവ്യ അദ്ധ്യക്ഷത വഹിച്ചു. പി.വി.പവിത്രൻ സംസാരിച്ചു. ഉന്നത വിജയം നേടിയ കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു. എം.എ.നവീൻ സ്വാഗതവും എ.പ്രസീന നന്ദിയും പറഞ്ഞു. ഭാരവാഹികളായി പി.വി.അനീഷ് (ജില്ലാ പ്രസിഡന്റ്), സി പി.രശ്മി , കെ.ജലജ (വൈസ് പ്രസി),. പി.പി.അമ്പിളി (സെക്രട്ടറി), എ.പ്രസീന( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.