ഖാദി ഓണം മേള തുടങ്ങി
പയ്യന്നൂർ : കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് പയ്യന്നൂർ ഖാദി കേന്ദ്രം സംഘടിപ്പിക്കുന്ന ഖാദി ഓണം മേള , കേളോത്ത് ഖാദി കേന്ദ്രത്തിൽ ടി.ഐ. മധുസൂദനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു, നഗരസഭ ചെയർപേഴ്സൺ കെ.വി. ലളിത അദ്ധ്യക്ഷത വഹിച്ചു, ആദ്യ വില്പന നഗരസഭാംഗം പി.ഷിജി നിർവ്വഹിച്ചു. ഓട്ടോ തൊഴിലാളി യൂണിയൻ പ്രതിനിനിധികൾ കുപ്പso മുണ്ടുകളും, കാക്കിയൂണിഫോമും ഏറ്റുവാങ്ങി, ഡോ: വരദമോഹൻ, യു.വി. രാമചന്ദ്രൻ, ഖാദി കേന്ദ്രം ഡയറക്ടർ വി.ഷിബു, ഏറ്റുകുടുക്ക പ്രൊജക്ട് മാനേജർ ടി.വി. വിനോദ് കുമാർ, അസി : റജിസ്ട്രാർ, പി.കെ.റോജ, സൂപ്രണ്ട്മാരായ പി.വി. ശ്രീജിത്ത്, ദീപേഷ് നാരായണൻ, പ്രവീൺകുമാർ സംസാരിച്ചു. മാനേജർ കെ.ബീന നന്ദി പറഞ്ഞു. 30 ശതമാനം ഗവ. റിബേറ്റിനോടൊപ്പം ഓരോ ആയിരം രൂപയുടെയും പർച്ചേസിന് ലഭിക്കുന്ന സമ്മാന കൂപ്പണിൽ ആഴ്ചതോറും നറുക്കെടുപ്പിൽ വിവിധ സമ്മാനങ്ങളും ബംബർ നറുക്കെടുപ്പിൽ ഇലക്ട്രിക് കാർ ,സ്കൂട്ടറുകൾ തുടങ്ങിയവയും ലഭിക്കും. സെപ്തംബർ 4 ന് മേള സമാപിക്കും.