'വൈക്കം കായലിൽ ഓളം തല്ലുമ്പോൾ' പുസ്തക പ്രകാശനം നാളെ

Friday 15 August 2025 12:58 AM IST

കോട്ടയം : വൈക്കം സത്യഗ്രഹസമരത്തെ ആസ്പദമാക്കി കേരളകൗമുദി സ്പെഷ്യൽ കറസ്പോണ്ടന്റ് വി.ജയകുമാർ രചിച്ച ബാലസാഹിത്യ കൃതി 'വൈക്കം കായലിൽ ഓളം തല്ലുമ്പോൾ' പ്രകാശനം നാളെ വൈകിട്ട് 5 ന് കോട്ടയം പബ്ലിക് ലൈബ്രറി ഹാളിൽ മന്ത്രി വി.എൻ.വാസവൻ നിർവഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പുസ്തകം ഏറ്റുവാങ്ങും. പബ്ലിക് ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ അദ്ധ്യക്ഷത വഹിക്കും.സെക്രട്ടറി ഷാജി വേങ്കടത്ത്, എക്സിക്യുട്ടീവ് സെക്രട്ടറി കെ.സി.വിജയകുമാർ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ അഡ്വ.വി.ബി ബിനു , റബേക്ക ബേബി ഐപ്പ്, വി.ജയകുമാർ എന്നിവർ പ്രസംഗിക്കും.