ഏകദിന സെമിനാർ
Friday 15 August 2025 1:41 AM IST
തിരുവനന്തപുരം: സെൻട്രൽ യൂണിവേഴ്സിറ്റി കേരള,മാർ ഇവാനിയോസ് കോളേജ്, കേരള ഇന്റർനാഷണൽ സെന്റർ എന്നിവയുടെ ആഭിമുഖ്യത്തിൽ 'അധികാരം, പങ്കാളിത്തം, ആദർശം-അമേരിക്ക ഇന്ത്യ റഷ്യ ബന്ധങ്ങളുടെ വിശകലനം' എന്ന വിഷയത്തിൽ ഏകദിന സെമിനാർ സംഘടിപ്പിച്ചു.സെമിനാർ ഡോ.ജി.ഗോപകുമാർ നയിച്ചു.ടി.പി.സീതാരാമൻ, ഡോ.അനിൽ കുമാർ, ഡോ.അനസൂയ നെയ്ൻ,പ്രൊഫ.ശിവകുമാർ, ഡോ.അഭിലാഷ് ജി.രമേഷ് എന്നിവർ പങ്കെടുത്തു. മാർ ഇവാനിയോസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ.മീര ജോർജ്, സെൽഫ് ഫിനാൻസ് വിഭാഗം ഡയറക്ടർ ഡോ.കെ.ഉമ്മച്ചൻ എന്നിവർ പങ്കെടുത്തു. വിവിധ കോളേജുകളിലെ വിദ്യാർത്ഥികളാണ് സെമിനാർ സംഘടിപ്പിച്ചത്.