സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ് യൂണിയൻ രജതജൂബിലി

Friday 15 August 2025 1:41 AM IST

തിരുവനന്തപുരം: ഒക്ടോബർ 25ന് തിരുവനന്തപുരത്ത് നടക്കുന്ന സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ് യൂണിയന്റെ രജതജൂബിലി സമ്മേളന സംഘാടക സമിതി രൂപീകരിച്ചു.യൂണിയൻ പ്രസിഡന്റ് രജത്.എച്ച്.സിയുടെ അദ്ധ്യക്ഷതയിൽ ജനറൽ സെക്രട്ടറി അഖിൽ.എസ് ഉദ്ഘാടനം ചെയ്തു.സംഘാടക സമിതി ചെയർപേഴ്സണായി ഡെപ്യൂട്ടി ജനറൽ സെക്രട്ടറി (ഹെഡ് ക്വാർട്ടേഴ്സ് )​ ജി.ശ്രീകലയേയും ജനറൽ കൺവീനറായി തിരുവനന്തപുരം സബ് ഓഫീസിലെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി വി.ജെ വൈശാഖിനെയും തിരഞ്ഞെടുത്തു.തിരുവനന്തപുരം സബ് ഓഫീസ് വൈസ് പ്രസിഡന്റ് ഹരി.കെ.എസ് സ്വാഗതം പറഞ്ഞു.