ഓപ്പറേഷൻ സിന്ദൂർ ഭീകരവാദത്തിനെതിരായ മനുഷ്യത്വത്തിന്റെ പോരാട്ടം,​ ചരിത്രത്തിൽ രേഖപ്പെടുത്തുമെന്ന് രാഷ്ട്രപതി

Thursday 14 August 2025 9:50 PM IST

ന്യൂ​ഡ​ൽ​ഹി​:​ ​ ഭീ​ക​ര​വാ​ദ​ത്തി​നെ​തി​രാ​യ​ ​മ​നു​ഷ്യ​ത്വ​ത്തി​ന്റെ​ ​പോ​രാ​ട്ട​മാ​യി​ ​ഓ​പ്പ​റേ​ഷ​ൻ​ ​സി​ന്ദൂ​ർ​ ​ച​രി​ത്ര​ത്തി​ൽ​ ​രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ടു​ത്തുമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞു. 79​-ാം​ ​സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​രാ​ജ്യ​ത്തെ​ ​അ​ഭി​സം​ബോ​ധ​ന​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​മു​ർ​മു.​ ​ രാ​ജ്യ​ത്ത് ​ഭി​ന്ന​ത​യു​ണ്ടാ​ക്കാ​ൻ​ ​ആ​ഗ്ര​ഹി​ച്ച​വ​ർ​ക്കു​ള്ള​ ​ന​മ്മു​ടെ​ ​കൃ​ത്യ​മാ​യ​ ​മ​റു​പ​ടി​യാ​യി​രു​ന്നു​ ​ഓപ്പറേഷൻ സിന്ദൂർ.​ ​വി​വി​ധ​ ​രാ​ഷ്ട്രീ​യ​ ​പാ​ർ​ട്ടി​ക​ളു​ൾ​പ്പെ​ട്ട​ ​പാ​ർ​ല​മെ​ന്റ​റി​ ​പ്ര​തി​നി​ധി​ ​സം​ഘം​ ​ഓ​പ്പ​റേ​ഷ​ൻ​ ​സി​ന്ദൂ​ർ​ ​വി​ശ​ദീ​ക​രി​ക്കാ​ൻ​ ​വി​ദേ​ശ​പ​ര്യ​ട​നം​ ​ന​ട​ത്തി​യ​ത് ​രാ​ജ്യ​ത്തി​ന്റെ​ ​ഐ​ക്യ​ത്തി​ന്റെ​ ​തെ​ളി​വാ​ണ്.​ ​ഇ​ന്ത്യ​യു​ടെ​ ​നി​ല​പാ​ട് ​ലോ​കം​ ​ശ്ര​ദ്ധി​ച്ചു.​ ​അ​ത് ​ആ​ക്ര​മ​ണ​ത്തി​ന്റേ​ത​ല്ല,​ ​സ്വ​ന്തം​ ​പൗ​ര​ൻ​മാ​രെ​ ​പ്ര​തി​രോ​ധി​ക്കാ​നു​ള്ള​ ​ന​ട​പ​ടി​യാ​യി​രു​ന്നുവെന്നും ദ്രൗപദി മുർമു പറഞ്ഞു.

രാ​ജ്യ​ ​വി​ഭ​ജ​ന​ത്തി​ന്റെ​ ​നാ​ളു​ക​ൾ​ ​ഒ​രി​ക്ക​ലും​ ​മ​റ​ക്ക​രു​തെ​ന്ന് ​രാ​ഷ്ട്ര​പ​തി കൂട്ടിച്ചേർത്തു.​ ​നമ്മ​ൾ​ ​വി​ഭ​ജ​ന​ ​ഭീ​തി​ ​ദി​നം​ ​ആ​ച​രി​ച്ചു.​ ​വി​ഭ​ജ​നം​ ​സൃ​ഷ്ടി​ച്ച​ ​വേ​ദ​ന​ ​ന​മ്മ​ൾ​ ​മ​റ​ക്ക​രു​ത്.​ ​വി​ഭ​ജ​ന​ ​ഭീ​തി​ ​ദി​നം​ ​ആ​ച​രി​ക്കു​മ്പോ​ൾ​ ​ആ​ ​സ​മ​യ​ത്തു​ണ്ടാ​യ​ ​അ​ക്ര​മ​ങ്ങ​ളും​ ​ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ൾ​ക്ക് ​പ​ലാ​യ​നം​ ​ചെ​യ്യേ​ണ്ടി​വ​ന്ന​തും​ ​ഓ​ർ​മ്മി​ക്ക​ണം.​ ​ച​രി​ത്ര​പ​ര​മാ​യ​ ​മ​ണ്ട​ത്ത​ര​ത്തി​ന്റെ​ ​ഇ​ര​ക​ൾ​ക്ക് ​ആ​ദ​രാ​ഞ്ജ​ലി​ ​അ​ർ​പ്പി​ക്കു​ന്ന​താ​യും​ ​രാ​ഷ്ട്ര​പ​തി​ ​പ​റ​ഞ്ഞു. .​ ​79​ ​വ​ർ​ഷം​ ​കൊ​ണ്ട് ​രാ​ജ്യം​ ​ഒ​രു​പാ​ട് ​മു​ന്നേ​റി.​ ​ഇ​ന്ത്യ​ ​ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​ ​സ്വ​യം​പ​ര്യാ​പ്ത​ത​യി​ലേ​ക്ക് ​നീ​ങ്ങു​ക​യാ​ണ്.​ ​വ​ലി​യൊ​രു​ ​വി​ഭാ​ഗ​ത്തെ​ ​ദാ​രി​ദ്ര്യ​ത്തി​ൽ​ ​നി​ന്ന് ​മോ​ചി​പ്പി​ക്കാ​ൻ​ ​സാ​ധി​ച്ചു.​ ​പി​ന്നാ​ക്ക​ ​സം​സ്ഥാ​ന​ങ്ങ​ൾ​ ​ഇ​ന്ന് ​വി​ക​സ​ന​ത്തി​ന്റെ​ ​പാ​ത​യി​ലാ​ണ്.​ 2047​ ​ആ​കു​മ്പോ​ഴേ​ക്കും​ ​ഇ​ന്ത്യ​ ​വി​ക​സി​ത​ ​രാ​ജ്യ​മാ​കു​മെ​ന്നും​ ​രാ​ഷ്ട്ര​പ​തി​ ​പ​റ​ഞ്ഞു.