കോൺഗ്രസ് പ്രതിഷേധ സംഗമം

Friday 15 August 2025 1:50 AM IST

ആര്യനാട്:ക്രൈസ്തവ സഹോദരങ്ങൾക്കെതിരെ കേന്ദ്ര സർക്കാരും ബി.ജെ.പിയും നടത്തുന്ന ചൂഷണങ്ങളിൽ അപലപിച്ച് ആര്യനാട് ഗാന്ധി ജംഗ്ഷനിൽ കോൺഗ്രസ് ആര്യനാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഡി.സി.സി വൈസ് പ്രസിഡന്റ് എസ്.ജലീൽ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് പുളിമൂട്ടിൽ ബി.രാജീവൻ അദ്ധ്യക്ഷത വഹിച്ചു.മുൻ ബ്ലോക്ക് പ്രസിഡന്റ് സി.ആർ.ഉദയകുമാർ,ഡി.സി.സി അംഗങ്ങളായ സക്കീർ ഹുസൈൻ,സിദ്ദിഖ് മുബാറക്,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ , പ്രദീപ് നാരായൺ,കാനക്കുഴി അനിൽ കുമാർ,സുരേഷ് ബാബു,ബി.ബാലചന്ദ്രൻ,നാസറുദീൻ ആർ.ജയകാന്ത്,ശ്രീരാഗ്,അരവിന്ദ്,ദീപ,കിഷോർ കുമാർ,എൻ.സാജൻ തുടങ്ങിയവർ സംസാരിച്ചു.