സെക്രട്ടേറിയറ്റ് മാർച്ച്
Friday 15 August 2025 1:48 AM IST
തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഡോക്യുമെന്റ്സ് വർക്കേഴ്സ് യൂണിയന്റെ (കെ.എസ്.ഡി.ഡബ്ല്യു.യു) ആഭിമുഖ്യത്തിൽ നാളെ സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്തും.ആധാരമെഴുത്ത് തൊഴിലും തൊഴിലാളികളെയും സംരക്ഷിക്കുക, ഫയലിംഗ് ഷീറ്റ് സമ്പ്രദായം നിലനിറുത്തുക,തൊഴിൽവിരുദ്ധ നിയമങ്ങൾ പിൻവലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് നടത്തുന്ന ധർണ മുൻമന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.യൂണിയൻ സംസ്ഥാന പ്രസിഡന്റ് ബി.സത്യൻ,വർക്കിംഗ് പ്രസിഡന്റ് കരകുളം ബാബു,യൂണിയൻ ജനറൽ സെക്രട്ടറി കെ.എം.ഫിറോസ്ബാബു,ട്രഷറർ തിരുവല്ലം മധു എന്നിവർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.