വാർഷിക ഫാസ്ടാഗ് ഇന്നുമുതൽ

Friday 15 August 2025 12:04 AM IST

ന്യൂഡൽഹി: 3,000 രൂപയ്‌ക്ക് 200 യാത്ര ഉറപ്പാക്കുന്ന ഒരുവർഷ കാലാവധിയുള്ള ഫാസ്ടാഗ് ഇന്നുമുതൽ. കാർ, ജീപ്പ്, വാൻ തുടങ്ങിയ സ്വകാര്യ വാഹനങ്ങൾക്ക് മാത്രമാണ് സൗകര്യം. 60 കിലോമീറ്റർ പരിധിയിൽ ടോൾ പ്ളാസയുള്ള പാതകളിലെ ദൈന്യദിന യാത്രക്കാർക്ക് ലാഭകരമാകും. ഒരുവർഷം തികയും മുൻപേ 200 യാത്ര പിന്നിട്ടാൽ രാജ്മാർഗ് യാത്ര ആപ്പ്, ദേശീയ പാതാ അതോറിട്ടി, ഉപരിതല ഗതാഗത മന്ത്രാലയം എന്നിവയുടെ വെബ്‌സൈറ്റിൽ റീചാർജ് ചെയ്യാം. സാധാരണ ഫാസ്ടാഗ് ഉപയോഗിക്കുന്നവർക്ക് വാർഷിക പാസിലേക്ക് മാറാനും സൗകര്യമുണ്ട്.