കാശ്മീരിന്റെ സംസ്ഥാന പദവിയിൽ സുപ്രീംകോടതി: പഹൽഗാം പോലുള്ള സംഭവങ്ങൾ അവഗണിക്കാനാകില്ല

Friday 15 August 2025 12:22 AM IST

ന്യൂഡൽഹി: ജമ്മു കാശ‌്മീരിന്റെ സംസ്ഥാന പദവി എത്രയും വേഗം പുനഃസ്ഥാപിക്കണമെന്ന ആവശ്യത്തിൽ പഹൽഗാമിൽ നടന്നതു പോലുള്ള സംഭവങ്ങൾ അവഗണിക്കാനാകില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. സുരക്ഷാ വിഷയങ്ങളും കണക്കിലെടുക്കാതിരിക്കാനാകില്ലെന്നും യാഥാ‌ർത്ഥ്യങ്ങൾ അംഗീകരിക്കേണ്ടത് അനിവാര്യമാണെന്നും കോടതി കൂട്ടിച്ചേർത്തു.സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന ഹർജികൾ പരിഗണിക്കുകയായിരുന്ന ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്,ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് നിർദ്ദേശം.വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ നിലപാട് തേടിയ കോടതി, എട്ടാഴ്ചയ്‌ക്ക് ശേഷം പരിഗണിക്കാൻ മാറ്റി.