കണിയാപുരത്ത് ഞാനും പെട്ടു: മന്ത്രി ജി.ആർ. അനിൽ

Friday 15 August 2025 1:26 AM IST

കഴക്കൂട്ടം: കണിയാപുരം റെയിൽവേ ഗേറ്റിനടുത്ത് 20 മിനിട്ട് ഞാനും പെട്ടുപോയെന്നും അവസാനം കരിച്ചാറ വഴി മൂന്നര കിലോമീറ്റർ ചുറ്റി കറങ്ങിയെന്നും മന്ത്രി ജി.ആർ. അനിൽ. കണിയാപുരം പള്ളിനടയിൽ നന്മ ചാരറ്റബിൾ ട്രസ്റ്റിന്റെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കണിയാപുരം റെയിൽവേ ഗേറ്റ് ജനങ്ങൾക്കാകെ ദുരിതമാണ്. ഇവിടെത്തെ റെയിൽവേ മേൽപ്പാലത്തിനായി കിഫ്ബി വഴി 48.8കോടി രൂപ അനുവദിച്ചു. ഇന്നലെ മന്ത്രിയെത്തുമ്പോൾ ഒന്നിലധികം ട്രെയിനുകൾ കടന്നുപോകാൻ ഗേറ്റ് അടിച്ചിരുന്നതിനാൽ ഗേറ്റിന്റെ ഇരുവശത്തും വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു.