പൊലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്ത പ്രതി അറസ്റ്റിൽ

Friday 15 August 2025 1:44 AM IST

ആലപ്പുഴ: ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള ആന്റി നാർകോട്ടിക് സ്ക്വാഡിലെ പൊലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്ത കേസിലെ പ്രതിയെ കുത്തിയതോട് പൊലീസ് അറസ്റ്റ് ചെയ്തു. തുറവൂർ പഞ്ചായത്ത് പള്ളിത്തോട് വാലയിൽ വീട്ടിൽ ഹെനോക്കാണ് അറസ്റ്റിലായത്. പൊലീസ് ഉദ്യോഗസ്ഥകരായ സേവ്യർ, ശ്യാംകുമാർ എന്നിവരെയാണ് പ്രതി കൈയേറ്റം ചെയ്തത്. പട്ടണക്കാട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത നർക്കോട്ടിക് കേസിലെ പ്രതികളെ ആന്റി നാർക്കോട്ടിക് സ്ക്വാഡിലെ പൊലീസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു. അതിൽ നിന്നും ലഭിച്ച വിവരങ്ങൾ സ്ഥിരീകരിക്കുവാൻ ഹെനോക്കിന്റെ വീട്ടിലെത്തിയപ്പോഴാണ് പ്രതികൾ പൊലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. സംഭവത്തിൽ കണ്ടാലറിയാവുന്ന മൂന്ന് പേർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. പ്രതിയെ റിമാൻഡ് ചെയ്തു.