മന്ത്രി സജി ചെറിയാൻ പതാക ഉയ‌ർത്തും

Friday 15 August 2025 1:44 AM IST

ആലപ്പുഴ: 79-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ന് ആലപ്പുഴ ബീച്ചിലെ റിക്രിയേഷൻ ഗ്രൗണ്ടിൽ നടക്കുന്ന ജില്ലാതല ആഘോഷത്തിൽ രാവിലെ 9ന് സജി ചെറിയാൻ ദേശീയപതാക ഉയർത്തും. പരേഡിൽ പൊലീസ്, എക്‌സൈസ്, എൻ.സി.സിയുടെ വിവിധ വിഭാഗങ്ങൾ, സ്കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ്, റെഡ്‌ക്രോസ്, എസ്.പി.സി തുടങ്ങിയ വിഭാഗങ്ങളുടെ 18 പ്ലാറ്റൂണുകൾ അണിനിരക്കും. രാവിലെ 8.40ന് പരേഡ് ബേസ് ലൈനിൽ അണിനിരക്കും. 8.45ന് പരേഡ് കമാൻഡർ ചുമതലയേൽക്കും. . 8.59ന് മന്ത്രി സജി ചെറിയാൻ പരേഡിന്റെ അഭിവാദ്യം സ്വീകരിക്കും. തുടർന്ന് മന്ത്രി ദേശീയപതാക ഉയർത്തിയ ശേഷം സ്വാതന്ത്ര്യദിന സന്ദേശം നൽകും.

ലജ്‌നത്തുൽ മുഹമ്മദിയ എച്ച്.എസ്, തുമ്പോളി മാതാ സീനിയർ സെക്കൻഡറി സ്കൂൾ, മോണിംഗ് സ്റ്റാർ ഇംഗ്ലീഷ് മീഡിയം സ്കൂൾ, പുന്നപ്ര ഡോ. അംബേദ്കർ മെമ്മോറിയൽ ഗവ. മോഡൽ റെസിഡൻഷ്യൽ എച്ച്.എസ്.എസ്, ഇരവുകാട് ടെമ്പിൾ ഒഫ് ഇംഗ്ലീഷ് സ്കൂൾ എന്നിവിടങ്ങളിലെ ബാൻഡ് സംഘങ്ങൾ പരേഡിന് താളമേകും.