ശിവകുമാർ ജഗ്ഗുവിനെ ആദരിച്ചു
Friday 15 August 2025 1:50 AM IST
ആലപ്പുഴ: രാജ്യപുരസ്കാർ അച്ചീവർ പുരസ്ക്കാരം നേടിയ ഹിന്ദുസ്ഥാൻ സ്ക്കൗട്ട് ആന്റ് ഗൈഡ് സംസ്ഥാന ട്രെയിനിംഗ് കമ്മീഷണർ കെ.ശിവകുമാർ ജഗ്ഗുവിനെ ഹെൽത്ത് ഏജ് മൂവ്മെന്റിന്റെ നേതൃത്വത്തിൽ ആദരിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.ബി.പദ്മകുമാർ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ചന്ദ്രദാസ് കേശവപിള്ള അദ്ധ്യക്ഷത വഹിച്ചു. സീനിയർ സിറ്റിസൺ ഫോറം ജില്ലാ പ്രസിഡന്റ് ശ്രീകുമാരൻ തമ്പി, ചന്ദ്രശേഖരൻ നായർ , ശിശുപാലൻ, എ.സുഗണൻ, ജി.രാജേന്ദ്രൻ, കെ.നാസർ, ടി.എസ്.സിദ്ധാത്ഥൻ എന്നിവർ പ്രസംഗിച്ചു.