ഐക്യദാർഢ്യ പ്രകടനം
Friday 15 August 2025 12:51 AM IST
ഹരിപ്പാട് : വോട്ടർ പട്ടിക ക്രമക്കേടിനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ച രാഹുൽഗാന്ധിയെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് ഹരിപ്പാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ മാർച്ചും പൊതുയോഗവും സംഘടിപ്പിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.കെ സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം എം.കെ.വിജയൻ ഉദ്ഘാടനം ചെയ്തു. എസ്.ദീപു, വി.ഷുക്കൂർ, മുഞ്ഞിനാട്ട് രാമചന്ദ്രൻ, വിഷ്ണു ആർ ഹരിപ്പാട്, കാട്ടിൽ സത്താർ, സണ്ണി ജോർജ്, റഷീദ് കരുവാറ്റ, കെ.ആർ രാജൻ, എം.സജീവ്, വി.കെ നാഥൻ, അബ്ബാദ് ലുത്ഫി, അബി ഹരിപ്പാട്, മിനി സാറാമ്മ എന്നിവർ സംസാരിച്ചു.