നാല് കിലോ കഞ്ചാവ് പിടികൂടി

Friday 15 August 2025 1:51 AM IST

മാവേലിക്കര- ഓണം സ്പെഷ്യൽ ഡ്രൈവ് പ്രമാണിച്ചുള്ള എക്സൈസ് റെയ്ഡിൽ 4 കിലോ കഞ്ചാവ് പിടികൂടി. ഭരണിക്കാവ് തെക്കേ മാങ്കുഴി കരിമുട്ടത്ത് വടക്കതിൽ വീട്ടിൽ കിഷോർ (26) വീട്ടിൽ ഒളിപ്പിച്ചുവച്ചിരുന്ന കഞ്ചാവാണ് മാവേലിക്കര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.എ സഹദുള്ളയുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം പിടിച്ചെടുത്തത്. എക്സൈസ് സംഘം എത്തുന്നതിന് തൊട്ടുമുമ്പ് കിഷോർ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടിരുന്നു. റെയ്‌ഡിൽ അസി. എക്സൈസ് ഇൻസ്പെക്ടർമാരായ ബെന്നി മോൻ.വി, ഗോപകുമാർ.ജി, പ്രിവന്റിവ് ഓഫീസർമാരായ അനു.യു, പ്രവീൺ.ബി എന്നിവർ പങ്കെടുത്തു.