ബൈ സൈക്കിൾ മേയറായി അനാമിക
Friday 15 August 2025 1:50 AM IST
തിരുവനന്തപുരം: പട്ടം ഗവ. മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്‌വൺ വിദ്യാർത്ഥിനി അനാമിക അജിത്തിനെ ജില്ലയുടെ ബൈ സൈക്കിൾ മേയറായി ബൈക്സ് ഇന്ത്യ തിരഞ്ഞെടുത്തു.സൈക്കിൾ ചവിട്ടുന്നതും അതിന്റെ ഗുണങ്ങൾ മറ്റുള്ളവർക്ക് പറഞ്ഞ് കൊടുക്കുന്നതും അനാമികയുടെ ഇഷ്ടവിനോദമാണ്.ജില്ലയിലെ മുഴുവൻ കുട്ടികളെയും സൈക്കിൾ ചവിട്ടാൻ പഠിപ്പിക്കുകയാണ് അനാമികയുടെ ലക്ഷ്യം.മാനവീയം വീഥിയിൽ വി.കെ.പ്രശാന്ത് എം.എൽ.എ പ്രഖ്യാപനം നടത്തി. അന്താരാഷ്ട്ര ബഹിരാകാശ ശാസ്ത്രജ്ഞൻ ഡോ.വി.ആദിമൂർത്തി,നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം സൂപ്രണ്ട് വിജയലക്ഷ്മി പി.വി,കേരള സൈക്ലിംഗ് അസോസിയേഷൻ പ്രസിഡന്റ് എസ്.എസ്.സുധീഷ് കുമാർ,കേരള സൈക്ലിംഗ് അസോസിയേഷൻ ട്രഷറർ വിനോദ് കുമാർ മാധൂർ.ബി. എന്നിവർ പങ്കെടുത്തു.