ഗുരുദേവ പഠനശിബിരം 18ന്

Friday 15 August 2025 12:51 AM IST

ആലപ്പുഴ: മുഹമ്മ ചീരപ്പൻചിറ സ്വാമി അയ്യപ്പൻ പഠനകളരിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന പ്രതിമാസ ഗുരുദേവ പഠനശിബിരം 18ന് കളരി സന്നിധിയിൽ നടക്കും. വൈകിട്ട് മൂന്നിന് ഭദ്രദീപ പ്രകാശനം. തുടർന്ന് നടക്കുന്ന സത്സംഗത്തിൽകളരി പരിരക്ഷകൻ മാധവ ബാലസുബ്രഹ്മണ്യം അദ്ധ്യക്ഷത വഹിക്കും. ഗുരുദേവ രചനയായ ഹോമമന്ത്രം എന്ന വിഷയത്തിൽ ഗുരുധർമ്മ പ്രചരണ സഭ മുൻ രജിസ്ട്രാർ വി.ടി. ശശീന്ദ്രൻ ക്ലാസ് എടുക്കും, വൈകിട്ട് അഞ്ചിന് ഗുരുേദവ ക്വിസ് മത്സരത്തിന് ഗുരുധർമ്മ പ്രചാരകൻ ബേബി പാപ്പാളി നേതൃത്വം നൽകും. വൈകിട്ട് ആറിന് സമൂഹപ്രാർത്ഥനയോടെ ചടങ്ങുകൾ സമാപിക്കും.