കയറ്റുമതി മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണം
Friday 15 August 2025 1:53 AM IST
ആലപ്പുഴ: കയറ്റുമതി മേഖലക്കുണ്ടായിരുക്കുന്ന ആഘാതം മറികടക്കാൻ ബദൽ മാർഗങ്ങളും പദ്ധതികളും ആവിഷ്കരിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗം ജോൺസൺ എബ്രഹാം ആവശ്യപ്പെട്ടു. യു.ഡി.ടി.എഫ് ആഹ്വാനം ചെയ്ത പ്രതിഷേധ ധർണ്ണയുടെ ജില്ലാതല ഉദ്ഘാടനം കറ്റാനത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് ജി. ബൈജു അദ്ധ്യക്ഷത വഹിച്ചു. ബാബു ജോർജ്, എ.കെ.രാജൻ, പി.ഡി.ശ്രീനിവാസൻ,അസീസ് പായിക്കാട്, കെ.ആർ.രാജേന്ദ്രപ്രസാദ്, വി.കെ.സേവ്യർ, കെ.ദേവദാസ്, പി.ആർ.സജീവൻ, പി.ബി. ഹരികുമാർ തുടങ്ങിയവർ വിവിധ സകഥലങ്ങളിൽ ധർണ ഉദ്ഘാടനം ചെയ്തു.