38 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
Friday 15 August 2025 1:35 AM IST
കഴക്കൂട്ടം: പോത്തൻകോട് 38 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ കഴക്കൂട്ടം എക്സൈസ് സംഘം അറസ്റ്രുചെയ്തു. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധനയിലാണ് വെമ്പായം മയിലാടുംമുകൾ സ്വദേശി ഷെജീഫ് (35) പിടിയിലായത്. കഴക്കൂട്ടം എക്സൈസ് സംഘം മംഗലപുരം,പോത്തൻകോട്,അയിരൂപ്പാറ എന്നിവിടങ്ങളിൽ ലഹരി വില്പന നടത്തുന്നവരെ നിരീക്ഷിച്ച് വരുന്നതിനിടെ പോത്തൻകോട് അയിരൂപ്പാറയിൽ വച്ചാണ് ഇയാളെ പിടികൂടിയത്. ഈ പ്രദേശത്തെ നിരോധിത സിന്തറ്റിക് ലഹരിയുടെ ചില്ലറവില്പനക്കാരനാണ് ഷെജീഫ്. ആദ്യമാണ് ഇയാൾ എക്സൈസിന്റെ പിടിയിലാകുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.