മലപ്പുറത്ത് കാർ യാത്രക്കാരെ ആക്രമിച്ച് രണ്ട് കോടി രൂപ കവർന്നു, നാലംഗ സംഘത്തിനായി തെരച്ചിൽ
Friday 15 August 2025 12:07 AM IST
മലപ്പുറം: മലപ്പുറം നന്നമ്പ്യയിൽ കാർ യാത്രക്കാരെ ആക്രമിച്ച് നാലംഗസംഘം 2 കോടി രൂപ കവർന്നു. നന്നമ്പ്ര തെയ്യാലിങ്ങൾ ഹൈസ്കൂൾ പടിയിൽ രാത്രിയോടെയാണ് സംഭവം. സ്ഥലം വിറ്റ ശേഷം കൊണ്ടുവന്ന പണമാണ് കവർന്നത് എന്നാണ് വിവരം, അറക്കൽ സ്വദേശികളായ ഹനിഫ്, അഷ്റഫ് എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്. മാരാകയാുധങ്ങളുമായെത്തിയ സംഘം വണ്ടി അടിച്ചു തകർത്ത ശേഷമാണ് പണം കവർന്നത്.