ബി.ജെ.പി പ്രതിഷേധം
തൃപ്രയാർ: ബി.ജെ.പി നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. തൃശൂരിനെ ചോരക്കളമാക്കാൻ ശ്രമിക്കുന്ന പൊലീസിന്റെയും സി.പി.എമ്മിന്റെയും ഗുണ്ടായിസം അവസാനിപ്പിക്കുക, ബി.ജെ.പി നേതാക്കളെ ആക്രമിച്ച പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്. മണ്ഡലം ജനറൽ സെക്രട്ടറി ഷൈൻ നെടിയിരിപ്പിൽ ഉദ്ഘാടനം ചെയ്തു. നാട്ടിക ബി.ജെ.പി മണ്ഡലം ഓഫീസിന്റെ മുൻവശത്തു നിന്നും ആരംഭിച്ച മാർച്ച് തൃപ്രയാർ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. മണ്ഡലം പ്രസിഡന്റ് റിനി കൃഷ്ണപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ടി.ജി. രതീഷ്, രശ്മി ഷജോ,ജില്ലാ സെക്രട്ടറി ഇ.പി.ജാൻസി,ഗോകുൽ കരിപ്പിള്ളി,കെ.ആർ. മോഹനൻ, കെ.വി.അരുണഗിരി,നിഷ പ്രവീൺ, എൻ.എസ്. ഉണ്ണിമോൻ,പി.വി. സെന്തിൽകുമാർ,ധനീഷ് മഠത്തിപറമ്പിൽ,വി.വി. വിനോബ്, രാഗിപ്രദീപ് എന്നിവർ നേതൃത്വം നൽകി