സംയുക്ത ട്രേഡ് യൂണിയൻ പ്രകടനം

Friday 15 August 2025 12:25 AM IST

തൃശൂർ: കയറ്റുമതി വ്യാപാര ചുങ്കം 50 ശതമാനം വർദ്ധിപ്പിച്ച് കാർഷികമേഖലയേയും തൊഴിലാളി മേഖലയേയും കയറ്റുമതി വ്യാപാരമേഖലയേയും ദ്രോഹിക്കുന്ന നടപടിക്കെതിരെ സംയുക്ത ട്രേഡ് യൂണിയനും (യു.ഡി.ടി.എഫ്) കർഷക കോൺഗ്രസും പ്രകടനവും ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണയും നടത്തി. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രവി പോലുവളപ്പിൽ ഉദ്ഘാടനം ചെയ്തു.

ഐ.എൻ. ടി.യു.സി റീജ്യണൽ പ്രസിഡന്റ് നളിനാക്ഷൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി മോഹനൻ നടോടി, ബി. ശശിധരൻ ,ടി.എൻ നമ്പീശൻ, പി.യു ചന്ദ്രശേഖരൻ, ജോർജ്ജ് പന്തല്ലൂകാരൻ, പ്രദീപ് മച്ചാട്, കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ ലീന, ബീന, എന്നിവർ പ്രസംഗിച്ചു. ജനാർദ്ദനൻ, കൊക്കൻ ജോസ് എലുവത്തിങ്കൽ ഗോപാലകൃഷ്ണൻ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

സംയുക്ത ട്രേഡ് യൂണിയനും കർഷക കോൺഗ്രസും നടത്തിയ ധർണ