എടക്കര മാവോയിസ്റ്റ് കേസ്: പ്രതിക്ക് ജാമ്യം

Friday 15 August 2025 1:27 AM IST

കൊച്ചി: മലപ്പുറം എടക്കര മാവോയിസ്റ്റ് കേസിലെ അഞ്ചാം പ്രതി ടി.കെ. രാജീവന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യതുകയുടെ രണ്ട് ആൾ ജാമ്യവുമാണ് മുഖ്യ വ്യവസ്ഥ. നാല് വർഷവും എട്ട് മാസവുമായി തടവിലാണെന്നതും വിചാരണ ഉടൻ പൂർത്തിയാകാൻ സാദ്ധ്യതയില്ലെന്നതും കണക്കിലെടുത്താണ് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നടപടി.

കേസിലെ ഒന്നാം പ്രതിയായ കാളിദാസന് നേരത്തെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. 2016ൽ എടക്കര വനത്തിനുള്ളിൽ ആയുധ പരിശീലനം നടത്തിയതിനാണ് രാജീവനെ എൻ.ഐ.എ അറസ്റ്റ് ചെയ്തത്.