തൊഴിലാളി മേഖലയെ തകർക്കുന്ന നയം തിരുത്തണം

Friday 15 August 2025 12:28 AM IST

തൃശൂർ: ചുമട്ടുതൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെടുന്ന അവസ്ഥയും വിരമിച്ചവർക്ക് ആനുകൂല്യം നൽകുന്നതിനുള്ള കാലതാമസത്തിനും പരിഹാരം കാണണമെന്ന് ആർ. ചന്ദ്രശേഖരൻ. ഐ.എൻ.ടി.യു.സി തൃശൂർ ജില്ലാ ദേശീയ ചുമട്ടുതൊഴിലാളി യൂണിയൻ ജനറൽ കൗൺസിൽ യോഗവും എം. മാധവൻ അനുസ്മരണവും വിദ്യാഭ്യാസ അവാർഡ് വിതരണവും തൃശൂർ ടൗൺ ഹാളിൽ നിർവഹിക്കുകയായിരുന്നു ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ്. ജില്ലാ പ്രസിഡന്റ് സുന്ദരൻ കുന്നത്തുള്ളി അദ്ധ്യക്ഷനായി. യു.ഡി.എഫ് ചെയർമാൻ ടി.വി. ചന്ദ്രമോഹൻ, മുൻ ജില്ലാ കോൺഗ്രസ് അദ്ധ്യക്ഷൻ ജോസ് വള്ളൂർ, ടി.എം. കൃഷ്ണൻ, സോമൻ മുത്രത്തിക്കര, വി.എ. ഷംസുദ്ദീൻ, എ.ടി. ജോസ്, കെ.എൻ. നാരായണൻ, സുരേഷ് മമ്പറമ്പിൽ തുടങ്ങിയവർ സംസാരിച്ചു. ദേശീയ ചുമട്ടുതൊഴിലാളി യൂണിയൻ അംഗങ്ങളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ പ്രോത്സാഹന അവാർഡ് വിതരണം ചെയ്തു.

പടം

ഐ.എൻ.ടി.യു.സി തൃശൂർ ജില്ലാ ദേശീയ ചുമട്ടുതൊഴിലാളി യൂണിയൻ ജനറൽ കൗൺസിൽ യോഗം സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുന്നു.