ചിത്ര പ്രദർശനം കളക്ടർ ഉദ്ഘാടനം
Friday 15 August 2025 12:30 AM IST
തൃശൂർ: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി അയ്യന്തോൾ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടത്തിയ മഹാത്മാഗാന്ധിയുടെ അപൂർവ ചിത്ര ശേഖരത്തിന്റെ പ്രദർശനം കളക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്തു. സാമൂഹിക ശാസ്ത്ര അദ്ധ്യാപകനും ഗാന്ധിദർശൻ പീസ് ഫൗണ്ടേഷൻ പ്രചാരകനുമായ എം.എസ്. ഗോവിന്ദൻകുട്ടി മാസ്റ്ററുടെ ശേഖരത്തിലെ ഗാന്ധിജിയുടെ കുട്ടിക്കാലം മുതൽ മരണം വരെയുള്ള ചിത്രങ്ങളും ഗാന്ധി സ്റ്റാമ്പുകളും ഉൾപ്പെട്ടതാണ് പ്രദർശനം. കൗൺസിലർ എൻ. പ്രസാദ്, ജില്ലാ വിദ്യാഭ്യാസ ഓഫീസർ രോഹിത് നന്ദകുമാർ, ഗാന്ധിദർശൻ സെക്രട്ടറിയും ദേശീയ അദ്ധ്യാപക അവാർഡ് ജേതാവുമായ പി.ജെ. കുര്യൻ മാസ്റ്റർ, സി.എസ്. മധുസൂദനൻ മാസ്റ്റർ, ടി.എം. കമറുദ്ദീൻ, ഫ്രാൻസിസ് തുടങ്ങിയവർ സംബന്ധിച്ചു. സി.എസ്. രാജു, ടി.ടി. സൈജൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചിത്ര ശേഖരത്തിന്റെ പ്രദർശനം ഒരുക്കിയത്.