മുന്നൊരുക്കങ്ങൾ വിലയിരുത്തി
Friday 15 August 2025 12:31 AM IST
തൃശൂർ: സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പതാക ഉയർത്തും. തേക്കിൻകാട് വിദ്യാർത്ഥി കോർണറിൽ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾക്ക് രാവിലെ 8.30ന് പരേഡോടെ തുടക്കമാകും. ആംഡ് റിസർവ് പൊലീസ്, സിറ്റി ലോക്കൽ മെൻ, റൂറൽ ലോക്കൽ മെൻ, സിറ്റി റൂറൽ ലോക്കൽ വുമൺ, എക്‌സൈസ്, ഫോറസ്റ്റ്, ഫോറസ്റ്റ് സിവിൽ ഡിഫൻസ്, 23 കെ.എൻ.സി.സി, 24 കെ.എൻ.സി.സി, 7 കെ.എൻ.സി.സി, എസ്.പി.സി സിറ്റി ബോയ്‌സ്, എസ്.പി.സി റൂറൽ ബോയ്‌സ്, എസ്.പി.സി സിറ്റി ഗേൾസ്, എസ്.പി.സി റൂറൽ ഗേൾസ് എന്നീ വിഭാഗങ്ങളുടെ പരേഡ് നടക്കും. കളക്ടർ അർജുൻ പാണ്ഡ്യന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ പരേഡ് ഗ്രൗണ്ട് സന്ദർശിച്ചു. എ.ഡി.എം ടി. മുരളി, അസിസ്റ്റന്റ് കളക്ടർ സ്വാതി മോഹൻ റാത്തോഡ് തുടങ്ങിയവർ പങ്കെടുത്തു.