കേശവന്റെ പ്രതിമ പുനർനിർമ്മാണം
Friday 15 August 2025 12:31 AM IST
ഗുരുവായൂർ: ശ്രീവത്സം അതിഥി മന്ദിരവളപ്പിലെ ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ശിൽപ്പി എളവള്ളി നന്ദന്റെ നേതൃത്വത്തിലാണ് പ്രവൃത്തികൾ നടക്കുന്നത്. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ദീപം തെളിച്ചു. സംസ്ഥാന വിവരാവകാശ കമ്മിഷണർ അഡ്വ. ടി.കെ. രാമകൃഷ്ണൻ, ദേവസ്വം ഭരണ സമിതി അംഗങ്ങളായ സി. മനോജ്, കെ.പി. വിശ്വനാഥൻ, അഡ്മിനിസ്‌ട്രേറ്റർ ഒ.ബി. അരുൺകുമാർ, ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ എം.രാധ, ദേവസ്വം മരാമത്ത് എൻജിനീയർമാരായ എം.കെ. അശോക് കുമാർ, വി.ബി.സാബു, വി.അശ്വതി, അസി. മാനേജർ കെ.കെ.സുഭാഷ് എന്നിവർ സന്നിഹിതരായി. 2022 ൽ പുതുക്കി നിർമ്മിച്ച കേശവന്റെ പ്രതിമയ്ക്ക് കേശവനുമായി രൂപസാദൃശ്യം ഇല്ലെന്ന പരാതിയെത്തുടർന്നാണ് പുനർനിർമ്മാണം. ഈ വർഷത്തെ ഗുരുവായൂർ ഏകാദശിക്കു മുൻപായി പുനർനിർമ്മാണം പൂർത്തിയാക്കും.