സി കെ ജാനുവിനും, ഐ എം വിജയനും ലണ്ടനിലെ കേരളാ ഹൗസിൽ സ്വീകരണം
Friday 15 August 2025 10:18 AM IST
ലണ്ടൻ: ആദിവാസി സമൂഹത്തിന്റെ നായിക സി കെ ജാനുവിന് ഇന്നലെ മലയാളി അസോസിയേഷൻ ലണ്ടനിൽ കേരളാ ഹൗസിൽ വച്ചു സ്വീകരണം നൽകി. MAUK പ്രസിഡന്റ് ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. പ്രസിദ്ധ ഫുട്ബോൾ താരം ഐ എം വിജയൻ അതിഥിയായി സംസാരിച്ചു. വ്യാഴാഴ്ച വൈകുന്നേരം ആയിരുന്നിട്ട് കൂടി സികെ ജാനുവിനെയും ഐ എം വിജയനെയും സ്വീകരിക്കാൻ കേരളാ ഹൗസിൽ നിറച്ചും ആളുണ്ടായിരുന്നു.