മലയാളികളുടെ പ്രിയപ്പെട്ട സാധനം, പല്ലിൽ തേച്ച് രണ്ട് മിനിട്ടിന് ശേഷം കഴിച്ചോളൂ; അത്ഭുതകരമായ മാറ്റം കാണാം
പല തരത്തിലുള്ള ബ്യൂട്ടി ടിപ്പുകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. പല്ല് വെട്ടിത്തിളങ്ങാനുള്ള അത്തരത്തിൽ ഒരു സൂത്രമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ട്രെൻഡാകുന്നത്. എന്താണ് ആ സൂത്രമെന്നല്ലേ? സ്‌ട്രോബറി ഉപയോഗിച്ച് പല്ലിലെ കറയൊക്കെ കളഞ്ഞ്, വെളുപ്പിക്കാമെന്നാണ് ഒരു യുവതി അഭിപ്രായപ്പെടുന്നത്.
സ്‌ട്രോബെറിയിൽ മാലിക് ആസിഡ് അടങ്ങിയിട്ടുണ്ട്. കാപ്പി, ചായ, വൈൻ എന്നിവ മൂലമുണ്ടാകുന്ന കറകൾ നീക്കം ചെയ്യാൻ സഹായിക്കുന്ന പ്രകൃതിദത്തമായ ഒന്നാണ് മാലിക് അസിഡ്. സ്‌ട്രോബറി ഉപയോഗിച്ച് പല്ല് വെളിപ്പിക്കാമെന്ന് ഫാമിലി ഡെൻഡിസ്റ്റ് പറഞ്ഞെന്ന് വെളിപ്പെടുത്തിക്കൊണ്ടാണ് യുവതിയുടെ വീഡിയോ ആരംഭിക്കുന്നത്.
തുടർന്ന് തണുത്തിരിക്കുന്ന സ്‌ട്രോബറി കഷ്ണങ്ങളാക്കുന്നു. എന്നിട്ട് സ്പൂൺ ഉപയോഗിച്ച് ചെറുതായി ചതയ്ക്കുന്നു. ശേഷം പല്ലിൽ അത് തേയ്ക്കാൻ നോക്കുന്നു. പക്ഷേ തണുപ്പ് കാരണം യുവതിക്ക് അതിന് സാധിക്കുന്നില്ല. തുടർന്ന് അവർ സ്‌ട്രോബറി വായിലിട്ട്, നാവ് ഉപയോഗിച്ച് പല്ലിൽ പുരട്ടുകയാണ്. ശേഷം രണ്ട് മിനിട്ട് കാത്തിരുന്നു. പിന്നെ അതേ സ്‌ട്രോബറി കഴിക്കുന്നതാണ് വീഡിയോയിലുള്ളത്. പിന്നീട് യുവതി പല്ല് കാണിക്കുന്നുണ്ട്. സംഭവം വർക്കായിട്ടുണ്ടെന്നാണ് തനിക്ക് തോന്നുന്നതെന്നും അവർ വ്യക്തമാക്കി.
യുവതി പറഞ്ഞത് ശരിയാണോ? സ്‌ട്രോബറി ഉപയോഗിച്ച് പല്ല് വൃത്തിയാക്കാനാകുമെന്നതിന് എന്തെങ്കിലും ശാസ്ത്രീയമായ തെളിവുകളുണ്ടോ? സ്‌ട്രോബറി പല്ലിലെ കറകൾ കളയാൻ സഹായിക്കും. എന്നാൽ പല്ലിന്റെ നാച്വറൽ കളർ മാറില്ലെന്നാണ് പല പഠനങ്ങളും പറയുന്നത്. എന്നാൽ പല്ല് വെട്ടിത്തിളങ്ങാൻ ഇത് സഹായിക്കുമെന്ന് അഭിപ്രായപ്പെടുന്നവരും നിരവധിയാണ്.