എം.കെ.സാനു അനുസ്മരണം

Saturday 16 August 2025 12:22 AM IST

പൂഞ്ഞാർ: അവിട്ടം തിരുനാൾ സ്മാരക ഗ്രന്ഥശാലയുടെയും പുരോഗമന കലാസാഹിത്യ സംഘത്തിന്റെയും ആഭിമുഖ്യത്തിൽ നടത്തിയ എം.കെ. സാനു അനുസ്മരണം മാദ്ധ്യമപ്രവർത്തകൻ സജീവ് പള്ളത്ത് ഉദ്ഘാടനം ചെയ്തു. ലൈബ്രറി വൈസ് പ്രസിഡന്റ് എം.കെ.വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു. കവയത്രി സമാജ കൃഷ്ണ, വിഷ്ണുപ്രിയ പൂഞ്ഞാർ, രാധാകൃഷ്ണൻ തൃശ്ശൂർ തുടങ്ങിയവർ പ്രഭാഷണം നടത്തി. പുരോഗമന കലാസാഹിത്യ സംഘം ഏരിയജോയിന്റ് സെക്രട്ടറി കെ.എസ്.ഗോപിനാഥൻനായർ, റിട്ട. ആർ.ഡി.ഡി ആൻസി ജോയി, പി.ബി രാധാകൃഷ്ണൻ, ലൈബ്രറി സെക്രട്ടറി വി.കെ. ഗംഗാധരൻ തുടങ്ങിയവർ പ്രസംഗിച്ചു.