കാരുണ്യദിനം ആചരിച്ചു

Saturday 16 August 2025 12:24 AM IST

ചങ്ങനാശ്ശേരി : വാഴപ്പള്ളി സെന്റ് തെരേസാസ് സ്‌കൂൾ ഹയർ സെക്കൻഡറി വിഭാഗം രജത ജൂബിലിയോടനുബന്ധിച്ച് കാരുണ്യദിനം സംഘടിപ്പിച്ചു. എം.ജി യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസലർ ഡോ.സിറിയക് തോമസ് ഉദ്ഘാടനം ചെയ്തു. ചങ്ങനാശേരി അതിരൂപത പ്രോട്ടോസിൻ ചെള്ളൂസ് ഫാ. ആന്റണി ഏത്തയ്ക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. നവജീവൻ ട്രസ്റ്റി പി.യു.തോമസ്, പ്രിൻസിപ്പൽ ഷിജി വർഗ്ഗീസ്, ഫാ. ജോമോൻ കടപ്രാക്കുന്നേൽ, പി.ടി.എ പ്രസിഡന്റ് ജീൻ സോജൻ, ജയിംസ് ജോസഫ് , അദ്ധ്യാപകരായ ഷിബു ജോസഫ് , ആശാ ആന്റണി എന്നിവർ പ്രസംഗിച്ചു.