കണ്ണൂരിൽ ബിജെപിയുടെ കൊടിമരത്തിൽ ദേശീയ പതാക, പരാതിയുമായി ഡിവൈഎഫ്ഐ

Friday 15 August 2025 5:27 PM IST

കണ്ണൂർ: ബിജെപിയുടെ കൊടിമരത്തിൽ ദേശീയ പതാക കെട്ടിയെന്ന പരാതിയുമായി ഡിവൈഎഫ്ഐ. കണ്ണൂർ മുയിപ്രയിൽ ഇന്നുരാവിലെയായിരുന്നു സംഭവം.

കൊടിമരത്തിൽ നേരത്തേ ഉണ്ടായിരുന്നത് ബിജെപിയുടെ പതാകയായിരുന്നു. ഇത് അഴിച്ചുമാറ്റിയാണ് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ദേശീയപതാക ഉയർത്തിയത്. ദേശീയ പതാക ഉയർത്തുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ ഉള്ളതാണ്. ഇതുലംഘിച്ചാണ് പതാക ഉയർത്തിയതെന്നും ദേശീയ പതാകയോടുള്ള അനാദരവാണിതെന്നും ചൂണ്ടിക്കാണിച്ചാണ് ഡിവൈഎഫ്ഐ പരാതി നൽകിയത്. പരാതി ലഭിച്ചെന്നും ഇതിനെക്കുറിച്ച് പരിശോധിച്ചുവരികയാണെന്നുമാണ് പൊലീസ് പറയുന്നത്.