ട്രെയിനിൽ യുവതിയുടെ ക്യാമറ മോഷ്ടിച്ചയാൾ അറസ്റ്റിൽ
Saturday 16 August 2025 12:04 AM IST
കോട്ടയം : കേരള എക്സ്പ്രസിസിൽ നിന്ന് യുവതിയുടെ ക്യാമറ മോഷ്ടിച്ച ബീഹാർ ദുൻകർ സ്വദേശി അനിലിനെ (55) റെയിൽവേ സ്റ്റേഷൻ എസ്.എച്ച്.ഒ റെജി പി.ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. കഴിഞ്ഞ 14 നായിരുന്നു സംഭവം. ചങ്ങനാശേരിയിലേയ്ക്കു യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ 85000 രൂപ വില വരുന്ന ക്യാമറയാണ് മോഷ്ടിച്ചത്. ആർ.പി.എഫ് ഇന്റലിജൻസ് ഇൻസ്‌പെക്ടർ ജിബിൻ, കോൺസ്റ്റബിൾ അഭിലാഷ് , സുനിൽ എന്നിവരുടെ സഹായത്തോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ക്യാമറയും കണ്ടെത്തി.