ഹണി ഓഫ് കണ്ണവത്തിന്റെ ശിലാസ്ഥാപനം നടന്നു

Friday 15 August 2025 8:35 PM IST

പാനൂർ: പാട്യം സർവീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള 'ഹണി ഓഫ് കണ്ണവം തേൻ സംസ്‌കരണ യൂണിറ്റിന് തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി എം.ബി.രാജേഷ് തറക്കല്ലിട്ടു. നബാഡിന്റെ സഹായത്തോടെ മൂന്ന് കോടി രൂപ ചിലവിൽ കണ്ണവം വെളുമ്പത്താണ് തേൻ സംസ്‌കരണ വിപണന കേന്ദ്രം ആരംഭിക്കുന്നത്. ഹണി ഓഫ് കണ്ണവത്തിന്റെ മൂന്ന് ഉൽപ്പന്നങ്ങളായ നാച്വറൽ ഹണി, വൈറ്റ് ഹണി, ചെറതേൻ എന്നിവയുടെ ലോഞ്ചിംഗ് വെബ്‌സൈറ്റിന്റെ ഉദ്ഘാടനം ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ നിർവഹിച്ചു. സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ എം.കെ.സൈബുന്നീസ കർഷകരിൽ നിന്നും തേൻ ശേഖരിക്കുന്നതിന് തുടക്കം കുറിച്ചു. കെ.പി.മോഹനൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.. പാട്യം പഞ്ചായത്ത് പ്രസിഡന്റ് എൻ.വി.ഷിനിജ , ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് വി.ബാലൻ, സഹകരണ സംഘം ജോ.രജിസ്ട്രാർ വി.രാമകൃഷ്ണൻ , നബാർഡ് ഡി.ഡി.എം ജിഷിമോൾ , കെ.ജി.വത്സലകുമാരി , എം.വി.ജയൻ , കെ.പി.പ്രദീപ്കുമാർ , ടി.ദാമോദരൻ, സംസാരിച്ചു. സഹകരണ ബാങ്ക് പ്രസിഡന്റ് കെ.കരുണാകരൻ സ്വാഗതവും സെക്രട്ടറി ലിജിൻ രാജൻ നന്ദിയും പറഞ്ഞു..