രാമായണ പാരായണ യജ്ഞം

Friday 15 August 2025 8:38 PM IST

തൃക്കരിപ്പൂർ: തൃക്കരിപ്പൂർ ശ്രീ രാമവില്യം കഴകം രാമായണ മാസാചരണത്തിന്റെ ഭാഗമായി അഖണ്ഡ രാമായണ പാരായണ യജ്ഞം നടത്തി. രാമവില്യം കഴകം ആധ്യാത്മിക കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ കഴകം സ്ഥാനികൻ പത്മനാഭൻ വെളിച്ചപ്പാടൻ ഭദ്രദീപം കൊളുത്തി. കക്കുന്നം പത്മനാഭൻ പണിക്കരുടെ നേതൃത്വത്തിൽ കഴകത്തിന് കീഴിലെ അഞ്ച് ഉപക്ഷേത്രങ്ങളിൽ നിന്നുള്ളവർ പാരായണം നടത്തി. ബാലകാണ്ഡം, അയോധ്യ കാണ്ഡം, ആരുണ്യകാണ്ഡം, കിഷ്കിന്ദ കാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം എന്നി കാണ്ഡങ്ങളിലൂടെയാണ് യജ്ഞം പൂർത്തീകരിച്ചത്. രാമവില്യം കഴകം സ്ഥാനീകർ, കഴകം പ്രസിഡന്റ് വി.വി.രാഘവൻ , സെക്രട്ടറി ടി.ഗംഗാധരൻ, ആധ്യാത്മിക കമ്മിറ്റി ചെയർമാൻ കെ.വി.കുമാരൻ, സെക്രട്ടറി പ്രശാന്ത് താനൻ തുടങ്ങിയവർ പങ്കെടുത്തു.