രാമായണപാരായണ സമാപനം

Friday 15 August 2025 8:44 PM IST

കാഞ്ഞങ്ങാട് :വാഴക്കോട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ രാമായണമാസാചരണ സമാപനാഘോഷം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ടി. ഉത്തംദാസ് ഉദ്ഘാടനം ചെയ്തു. പി.എസ്.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. രാജേഷ് നാദാപുരം മുഖ്യപ്രഭാഷണം നടത്തി. ഡിവൈ.എസ്.പി . ടി ഉത്തംദാസ്, ഗോപാലകൃഷ്ണൻ ഇരിയ , ഓമന വേലായുധൻ, തീർത്ഥനാഥ്, എസ്.എസ്.എൽ.സി, പ്ലസ് ടു, പൊതു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു വാർഡ് മെമ്പർ എ.വേലായുധൻ, ക്ഷേത്രസംരക്ഷണ സമിതി മാതൃസമിതി പ്രസിഡന്റ് റിനി വിമൽ, എന്നിവർ പ്രസംഗിച്ചു. ദേവസ്വം സെക്രട്ടറി എം.തമ്പാൻ സ്വാഗതവും ക്ഷേത്രം ശാഖാ സെക്രട്ടറി കുമാരൻ പുളിക്കാൻ നന്ദിയും പറഞ്ഞു. ക്ഷേത്ര മാതൃസമിതിയുടെ നേതൃത്വത്തിൽ മെഗാ രാമായണ പാരായണവും ക്ഷേത്രം മേൽശാന്തി എം.ശങ്കരൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ മഹാഗണപതി ഹോമവും നടന്നു.