സ്റ്റൈൽ കാര്യത്തിൽ മുന്നിലാണ് മമ്മൂട്ടിയുടെ മരുമകളും

Saturday 16 August 2025 3:10 AM IST

ഫാഷൻ സെൻസിൽ ദുൽഖർ സൽമാനും മമ്മൂട്ടിക്കും ഒട്ടും പിറകിൽ അല്ല ദുൽഖറിന്റെ ഭാര്യ അമാൽ സൂഫിയ. ഏറ്റവും സ്റ്റൈലിഷായും ആത്മവിശ്വാസത്തോടെയും വേദികളിലെത്തുന്ന അമാലിനെ മലയാളികൾ പലതവണ കണ്ടു കാണും. മുംബയിൽ പാപ്പരാസികളുടെയും കയ്യടി നേടുകയാണ് അമാൽ. കഴിഞ്ഞ ദിവസം നടന്ന ഒരു ഷോയിൽ പങ്കെടുക്കാൻ ദുൽഖറിനൊപ്പം എത്തിയപ്പോഴാണ് പാപ്പരാസികൾ അമാലിനെ പൊതിഞ്ഞത്. സ്റ്റൈലിലും ആറ്റിറ്റ്യൂഡിലും ബോളിവുഡ് താരങ്ങളെ വെല്ലും അമാൽ എന്നാണ് പാപ്പരാസികളുടെ കമന്റ്.

ഗൗരവ് ഗുപ്തയുടെ ബ്രൈഡൽ കോച്ചർ ഷോയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ദുൽഖറും അമാലും. കൈയിലും തോളിലും എംബ്രോയിഡറി ചെയ്ത കറുത്ത സ്യൂട്ട് ആയിരുന്നു ദുൽഖറിന്റെ വേഷം. അതേസമയം, ലാവ ഓറഞ്ച് നിറത്തിലുള്ള ഗൗൺ ആയിരുന്നു അമാൽ അണിഞ്ഞത്. മനോഹരമായൊരു നെക്ലേസും ഹാൻഡ്‌ബാഗും വാച്ചും ഹൈ ഹീൽസും അമാലിന്റെ ലുക്കിന് മാറ്റുകൂട്ടി. ഗൗരവ് ഗുപ്തയുടെ ഷോയിൽ സിദ്ധാർത്ഥ് മൽഹോത്ര, ജാൻവി കപൂർ, വിജയ് വർമ്മ, അംഗദ് ബേദി, നേഹ ധൂപിയ, മലൈക അറോറ, കിരൺ റാവു, ദിഷാ പടാനി തുടങ്ങിയവരും പങ്കെടുത്തു. 2011 ഡിസംബർ 22നായിരുന്നു ദുൽഖർ സൽമാനും അമാൽ സൂഫിയയും വിവാഹിതരായത്. മറിയം അമീറ സൽമാൻ എന്നൊരു മകളും ദമ്പതികൾക്കുണ്ട്. ആർക്കിടെക്ടറായ അമാൽ സൂഫിയ, ഇന്റീരിയർ ഡിസൈനർ എന്ന നിലയിലും ഏറെ ശ്രദ്ധ നേടിയ വ്യക്തിയാണ്.