വിജയ് ദേവരകൊണ്ടയുടെ റൗഡി ജനാർദ്ദന, നായിക കീർത്തി സുരേഷ്
വിജയ് ദേവരകൊണ്ട നായകനാവുന്ന റൗഡി ജനാർദ്ദനയിൽ കീർത്തി സുരേഷ് നായിക. നൂറുകോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം രവികിരൺ സംവിധാനം ചെയ്യുന്നു. റൗഡി എന്ന ചെല്ലപ്പേരിലാണ് ആരാധകർക്കിടയിൽ വിജയ് ദേവരകൊണ്ട അറിയപ്പെടുന്നത്. ഇതാദ്യമായാണ് കീർത്തി സുരേഷും വിജയ് ദേവരകൊണ്ടയും ഒരുമിക്കുന്നത്. അതേസമയം മഹാനദി എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് മികച്ച നടിക്കുള്ള ദേശീയ അംഗീകാരം കീർത്തിക്ക് ലഭിച്ചത്. അനു ഐ.വി. ശശി സംവിധാനം ചെയ്ത ഉപ്പു കപ്പുരംബൂ എന്ന ചിത്രത്തിലാണ് കീർത്തി സുരേഷ് തെലുങ്കിൽ ഒടുവിൽ അഭിനയിച്ചത്.
ഈ ചിത്രം ഒ.ടി.ടി റിലീസായിരുന്നു. കിംഗ്ഡം എന്ന ചിത്രത്തിന്റെ മികച്ച വിജയത്തിനുശേഷം വിജയ് ദേവരകൊണ്ട അഭിനയിക്കുന്ന ചിത്രം എന്ന നിലയിൽ റൗഡി ജനാർദ്ദന ഏറെ പ്രതീക്ഷ നൽകുന്നു. വിജയ് ദേവരകൊണ്ടയുടെ തിരിച്ചുവരവ് കൂടിയായ കിംഗ്ഡം ഗൗതം തിന്നനൂരി സംവിധാനം ചെയ്യുന്നു. ഭാഗ്യശ്രീ ബോർസെ ആണ് നായിക. ദ പ്രീസ്റ്റ്, സ്റ്റാന്റ് അപ്പ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ വെങ്കിടേഷ് ആണ് വിജയ് ദേവരകൊണ്ടയുടെ വില്ലൻ.