79-ാം സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി , സ്വയംപര്യാപ്തമായാൽ ഡോളർ അപ്രസക്തം

Saturday 16 August 2025 12:04 AM IST

ന്യൂഡൽഹി: രാജ്യം സ്വയംപര്യാപ്‌തമായാൽ കയറ്റുമതിയും ഇറക്കുമതിയും ഡോളറും പൗണ്ടുമൊക്കെ അപ്രധാനമാകുമെന്ന്

പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘വികസിത ഇന്ത്യ 2047" എന്നതാണ് ലക്ഷ്യം. എഴുപത്തിയൊൻപതാം സ്വാതന്ത്ര്യദിനത്തിൽ

പ്രധാനമന്ത്രി എന്ന നിലയിൽ ചെങ്കോട്ടയിൽ തന്റെ പന്ത്രണ്ടാമത്തെ പ്രസംഗം നടത്തുകയായിരുന്നു മോദി.

ഒരു ലക്ഷം കോടി രൂപ പദ്ധതി വിഹിതമുള്ള പ്രധാനമന്ത്രി വികസിത ഭാരത് റോസ്ഗാർ യോജന(പി.എം-വി.ബി.ആർ.വൈ) പദ്ധതി പ്രകാരം മൂന്നര കോടി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും. ഇവിടത്തെ യുവാക്കളുടെ അവസരങ്ങൾ നിഷേധിക്കുന്ന അനധികൃത കുടിയേറ്റം നിയന്ത്രിക്കും.

ദീപാവലി സമ്മാനമായി പുതിയ തലമുറ ജി.എസ്.ടി പരിഷ്കാരം നടപ്പാക്കും. അവശ്യവസ്തുക്കളുടെ നികുതി കുറയും. എം.എസ്.എം.ഇകൾക്ക് ആനുകൂല്യം ലഭിക്കും

പ്രതിരോധ, സിവിലിയൻ സ്ഥാപനങ്ങൾ സംരക്ഷിക്കാൻ തദ്ദേശീയ അഭ്യന്തര സംരക്ഷണ കവചമായ മിഷൻ സുദർശന ചക്രം നടപ്പാക്കും. ഇനി ജെറ്റ് എൻജിനും സമൂഹമാദ്ധ്യമ പ്ലാറ്റ്‌ഫോമുകളും നിർണായക സാങ്കേതികവിദ്യകളും വികസിപ്പിക്കണം. ഈ വർഷാവസാനം, ഇന്ത്യൻ ചിപ്പുകൾ പുറത്തിറങ്ങും. 50-60 വർഷങ്ങൾക്ക് മുമ്പ് പദ്ധതിയിട്ടെങ്കിലും മറ്റു രാജ്യങ്ങൾ മുന്നിലെത്തി.

10 പുതിയ ആണവ റിയാക്ടറുകൾ വഴി 2047ൽ ആണവോർജ്ജ ശേഷിയിൽ മുന്നേറും. ഒരു ദശാബ്ദത്തിനുള്ളിൽ ആണവോർജ്ജ ഉൽപാദനത്തിൽ 10% ൽ അധികം വർദ്ധന. സ്വകാര്യ മേഖലയ്‌ക്ക് അവസരം.

എണ്ണ, വാതക ശേഖരം കണ്ടെത്താൻ ആഴക്കടൽ പര്യവേക്ഷണത്തിന് പ്രാമുഖ്യം നൽകും.

സൗരോർജ്ജം, ഹൈഡ്രജൻ, ജലവൈദ്യുതി എന്നിവയ്ക്കായി പുതിയ പദ്ധതികൾ, നിർണായക ധാതുകൾക്കായി 1200 സ്ഥലങ്ങളിൽ പര്യവേക്ഷണം. പുതിയ തലമുറ പരിഷ്‌കാരങ്ങൾ നടപ്പിലാക്കാൻ സമർപ്പിത ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും.

ഭീഷണിക്കും വിട്ടുവീഴ്ചയ്‌ക്കും വഴങ്ങില്ലെന്ന കൃത്യമായ മറുപടിയാണ് ഇന്ത്യൻ നിർമിത ആയുധങ്ങൾ ഉപയോഗിച്ച്, ഭീകരശൃംഖലകൾ തകർത്ത ‘ഓപ്പറേഷൻ സിന്ദൂറിലൂടെ നൽകിയത്. ആണവഭീഷണി വിലപ്പോകില്ല.സിന്ധുനദീജല ഉടമ്പടി മരവിപ്പിച്ചത് പുനഃപരിശോധിക്കില്ല. ചോരയും നീരും ഒരുമിച്ച് ഒഴുകില്ല.

ആർ.എസ്.എസിന് പ്രശംസ

100 വർഷം പൂർത്തിയാക്കിയ ആർ.എസ്.എസ് ലോകത്തിലെ ഏറ്റവും വലിയ എൻ‌.ജി‌.ഒ ആണെന്ന് പ്രധാനമന്ത്രി. 100 വർഷത്തെ അഭിമാനകരമായ രാഷ്‌ട്ര സേവനം സുവർണ അദ്ധ്യായമാണ്. 'വ്യക്തികളിലൂടെ രാഷ്‌ട്ര നിർമ്മാണം' എന്ന ദൃഢനിശ്ചയത്തോടെ, സ്വയംസേവകർ മാതൃരാജ്യത്തിന്റെ ക്ഷേമത്തിനായി ജീവിതം സമർപ്പിച്ചു.

ജി.​എ​സ്.​ടി​:​ ​ര​ണ്ട് ​സ്ളാ​ബു​കൾ ഒ​ഴി​വാ​ക്കി​ ​വി​ല​ ​കു​റ​ച്ചേ​ക്കും

​ ​സാ​ധാ​ര​ണ​ക്കാ​രെ​ ​നേ​രി​ട്ട് ​ബാ​ധി​ക്കു​ന്ന​ ​പ്ര​ധാ​ന​ ​പ്ര​ഖ്യാ​പ​ന​മാ​ണ് ​ജി.​എ​സ്.​ടി​ ​പ​രി​ഷ്കാ​രം.​ ​ഒ​ക്‌​ടോ​ബ​റി​ൽ​ ​ദീ​പാ​വ​ലി​ ​സ​മ്മാ​ന​മാ​യി​ ​നി​ല​വി​ൽ​ ​വ​രു​ന്ന​തോ​ടെ​ ​സാ​ധ​ന​ ​വി​ല​ ​കു​റ​യു​മെ​ന്ന് ​പ്ര​ധാ​ന​മ​ന്ത്രി​ ​പ​റ​ഞ്ഞു ​ ​ഇ​തു​വ​ഴി​ ​ഉ​പ​ഭോ​ഗം​ ​വ​ർ​ദ്ധി​പ്പി​ക്കു​യാ​ണ് ​ല​ക്ഷ്യം.​ ​സ്ത്രീ​ക​ൾ,​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ,​ ​മ​ധ്യ​വ​ർ​ഗം,​ ​ക​ർ​ഷ​ക​ർ​ ​എ​ന്നി​വ​ർ​ക്കും​ ​പ്ര​യോ​ജ​നം​ ​ചെ​യ്യു​ന്ന​ ​ത​ര​ത്തി​ൽ​ ​നി​കു​തി​ ​നി​ര​ക്കു​ക​ൾ​ ​യു​ക്തി​സ​ഹ​മാ​ക്കും. ​ 12​%,​ 28​%​ ​സ്ളാ​ബു​ക​ൾ​ ​ഒ​ഴി​വാ​ക്കു​മെ​ന്ന് ​സൂ​ച​ന.​ ​ഇ​വ​യി​ലു​ള്ള​ ​ഉ​ത്പ​ന്ന​ങ്ങ​ൾ​ ​തൊ​ട്ടു​ ​താ​ഴെ​യു​ള്ള​ ​സ്ളാ​ബു​ക​ളി​ലേ​ക്ക് ​മാ​റു​മ്പോ​ൾ​ ​വി​ല​ ​കു​റ​യും.​ ​(12​%​ ​നി​കു​തി​ ​ചു​മ​ത്തു​ന്ന​ ​ഇ​ന​ങ്ങ​ൾ​ 5​%​ ​വി​ഭാ​ഗ​ത്തി​ലേ​ക്ക് ​മാ​റും) ​ ​ചെ​റു​കി​ട​ ​ബി​സി​ന​സു​ക​ൾ​ക്കും​ ​സ്റ്റാ​ർ​ട്ട​പ്പു​ക​ൾ​ക്കും​ ​ജി.​എ​സ്.​ടി​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​ല​ളി​ത​മാ​ക്കും.​ ​റി​ട്ടേ​ണു​ക​ൾ​ ​എ​ളു​പ്പ​മാ​ക്കാ​ൻ​ ​മു​ൻ​കൂ​ട്ടി​ ​പൂ​രി​പ്പി​ച്ച​വ​ ​ല​ഭ്യ​മാ​ക്കും.​ ​ക​യ​റ്റു​മ​തി​ക്കാ​ർ​ക്കും​ ​വി​പ​രീ​ത​ ​തീ​രു​വ​ ​ഘ​ട​ന​യു​ള്ള​വ​ർ​ക്കും​ ​റീ​ഫ​ണ്ടു​ക​ൾ​ ​പെ​ട്ടെ​ന്ന് ​ന​ൽ​കും

സു​ദ​ർ​ശ​ന​ ​ച​ക്ര​ ​അ​ഥ​വാ ഇ​ന്ത്യ​ൻ​ ​അ​യ​ൺ​ഡോം

​ ​സു​ദ​ർ​ശ​ന​ ​ച​ക്ര​യു​ടെ​ ​നി​ർ​മ്മാ​ണം​ ​ഇ​സ്ര​യേ​ലി​ന്റെ​ ​അ​യ​ൺ​ ​ഡോ​മി​ന്റെ​യും​ ​യു.​എ​സ് ​ന​ട​പ്പാ​ക്കു​ന്ന​ ​ഗോ​ൾ​ഡ​ൻ​ ​ഡോ​മി​ന്റെ​യും​ ​മാ​തൃ​ക​യിൽ ​ ​പ​ഴു​ത​ട​ച്ച​ ​അ​തി​ർ​ത്തി​ ​സം​ര​ക്ഷ​ണ​മാ​ണ് ​ല​ക്ഷ്യം.​ ​അ​തി​ർ​ത്തി​ ​ക​ട​ക്കും​മു​മ്പ് ​ശ​ത്രു​വി​ന്റെ​ ​ആ​ക്ര​മ​ണം​ ​പൂ​ർ​ണ​മാ​യി​ ​ത​ട​യും ​ ​അ​ത്യാ​ധു​നി​ക​ ​സം​വി​ധാ​ന​ങ്ങ​ൾ​ ​സം​യോ​ജി​ച്ചു​ള്ള​ ​ച​ട്ട​ക്കൂ​ട്.​ ​നി​രീ​ക്ഷ​ണം,​ ​സൈ​ബ​ർ​ ​സു​ര​ക്ഷ​ ​തു​ട​ങ്ങി​ ​വി​വി​ധ​ ​ത​ല​ങ്ങ​ൾ​ ​ഉ​ൾ​പ്പെ​ടു​ന്നു ​ ​സു​ദ​ർ​ശ​ന​ ​ച​ക്ര​യു​ടെ​ ​ചെ​റു​പ​തി​പ്പാ​ണ് ​ഓ​പ്പ​റേ​ഷ​ൻ​ ​സി​ന്ദൂ​റി​ൽ​ ​പാ​ക് ​ആ​ക്ര​മ​ണം​ ​ത​ക​ർ​ത്ത​ ​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​ക​മാ​ൻ​ഡ് ​സി​സ്റ്റ​മാ​യ​ ​ആ​കാ​ശ് ​ ​പാ​കി​സ്ഥാ​നും​ ​ചൈ​ന​യും​ ​ഉ​യ​ർ​ത്തു​ന്ന​ ​ഏ​തു​ ​വെ​ല്ലു​വി​ളി​യും​ ​നേ​രി​ടാ​ൻ​ ​കെ​ല്പു​ള്ള​ ​സു​ദ​ർ​ശ​ന​ ​ച​ക്ര​ 2035​ൽ​ ​സേ​ന​യു​ടെ​ ​ഭാ​ഗ​മാ​ക്കും

​ ​ ശ്രീ​കൃ​ഷ്ണ​ ​ഭ​ഗ​വാ​ൻ​ ​സു​ദ​ർ​ശ​ന​ ​ച​ക്രം​ ​കൊ​ണ്ട് ​സൂ​ര്യ​നെ​ ​മ​റ​ച്ച് ​ഇ​രു​ട്ടാ​ക്കി​ ​ജ​യ​ദ്ര​ഥ​നെ​ ​വ​ധി​ക്കാ​ൻ​ ​അ​ർ​ജു​നെ​ ​സ​ഹാ​യി​ച്ച​ ​മ​ഹാ​ഭാ​ര​ത​ ​ക​ഥ​യാ​ണ് ​ഈ​ ​പേ​രി​ടാ​ൻ​ ​പ്ര​ചോ​ദ​നം