ഗഗൻയാൻ ആദ്യവിക്ഷേപണം ഡിസംബറിൽ
Saturday 16 August 2025 12:50 AM IST
തിരുവനന്തപുരം:ഇന്ത്യയുടെ ബഹിരാകാശ മനുഷ്യ ദൗത്യമായ ഗഗൻയാൻ പദ്ധതിക്ക് തുടക്കമിട്ട് ഡിസംബറിൽ ആദ്യ വിക്ഷേപണം നടത്തുമെന്ന് ഐ.എസ്.ആർ.ഒ. ചെയർമാൻ ഡോ.നാരായണൻ വ്യക്തമാക്കി.
ഗഗൻയാൻ യാത്രികരുമായി കുതിക്കുന്നതിന് മുമ്പ് രണ്ട് തവണ ആളില്ലാത്ത വിക്ഷേപണങ്ങൾ നടത്തും. സ്പെയ്സിലെ സാഹചര്യത്തിൽ ഇതുവരെ നടത്തിയ ഒരുക്കങ്ങളുടെ വിലയിരുത്തലിനാണ് ശ്രമം. ലൈഫ് സപ്പോർട്ട് സംവിധാനം, ഗതി നിർണ്ണയം, ബഹിരാകാശത്തു നിന്ന് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് റീ എൻട്രി തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കുക. വ്യോമമിത്ര റോബോട്ടിനേയും ഗഗൻയാൻ ദൗത്യത്തിൽ അയക്കുന്നുണ്ട്. ഇതിന്റെ വിജയം വിലയിരുത്തിയായിരിക്കും രണ്ടാം ട്രയൽ പരീക്ഷണം .