ഹുമയൂൺ സ്‌മാരകത്തിന് സമീപം ദർഗ തകർന്ന് 5 മരണം

Saturday 16 August 2025 12:56 AM IST

ന്യൂഡൽഹി: ഡൽഹി നിസാമുദ്ദീനിലെ ഹുമയൂൺ സ്‌മാരകത്തിന് സമീപത്തെ ദർഗയുടെ മേൽക്കൂര തകർന്ന് അഞ്ച് പേർക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച വൈകിട്ട് 3.51നാണ് അപകടം. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന 11 പേരെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. ഏഴ് പേരെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അപകടം നടന്നയുടൻ അഗ്നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തി.