പുതിയ കെട്ടിടത്തിന് ശിലയിട്ടു
Friday 15 August 2025 11:21 PM IST
ചെന്നിത്തല: പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി മന്ത്രി സജി ചെറിയാന്റെ നിർദ്ദേശപ്രകാരം 1 കോടിരൂപ വിനിയോഗിച്ച് കളരിക്കൽ ഗവ.എൽ.പി സ്കൂളിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം സജിചെറിയാൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ആതിര, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുകുമാരി തങ്കച്ചൻ, നിഷസോജൻ, അജിത ദേവരാജൻ, കെ.വിനു, പ്രസന്നകുമാരി, ലീലാമ്മ ദാനിയേൽ, രഘുനാഥ് പാർത്ഥസാരഥി, ഹരി മണ്ണാരേത്ത്, വിനീത് വിജയൻ, കെ.നാരായണപിള്ള, ശശികുമാർ ചെറുകോൽ ,അജിത്ത് ആയിക്കാട്ട്, ഗോകുലം ഗോപാലകൃഷ്ണൻ, ബാലുഭാസ്കർ, പഞ്ചായത്ത് സെക്രട്ടറി മധുമോഹൻ എന്നിവർ പ്രസംഗിച്ചു. വാർഡ് മെമ്പർ ജി.ജയദേവ് സ്വാഗതവും പ്രധാനാദ്ധ്യാപിക മഞ്ജു നന്ദിയും പറഞ്ഞു.