ലൂഥറൻ സ്കൂളിൽ കുടിവെള്ള പദ്ധതി
Friday 15 August 2025 11:24 PM IST
ആലപ്പുഴ: ജില്ലാപഞ്ചായത്ത് ആര്യാട് ഡിവിഷൻ വികസനോത്സവത്തിന്റെ ഭാഗമായി ലൂഥറൻ ഹയർ സെക്കൻഡറി സ്കൂളിൽ പൂർത്തീകരിച്ച കുടിവെള്ള പദ്ധതി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്തംഗം അഡ്വ. ആർ.റിയാസ് നിർദ്ദേശിച്ച പ്രകാരം ജില്ലാപഞ്ചായത്ത് അനുവദിച്ച 10 ലക്ഷംരൂപ ഉപയോഗിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്' ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി.മഹീന്ദ്രൻ മുഖ്യാതിഥിയായി. ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്മെന്റ് എ.എക്സ്,ഇ എം.ടി.മഞ്‌ജേഷ് പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ഷീന സനൽകുമാർ, ജി.ബിജുമോൻ, വിപിൻ രാജ്, അജികുമാർ, അനിൽകുമാർ, എൽ.അരുൺ തുടങ്ങിയവർ സംസാരിച്ചു.