കായലിലെ മണൽഖനനം: കളക്ടർക്ക് പരാതി നൽകി.
Friday 15 August 2025 11:30 PM IST
അമ്പലപ്പുഴ: ദേശീയപാത 66ന്റെ നിർമ്മാണത്തിന്റെ മറവിൽ വേമ്പനാട്ട് കായലിൽ സ്വകാര്യ കമ്പനി നടത്തുന്ന മണൽഖനനം മൂലം കായലിന്റെ തീരപ്രദേശങ്ങളിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളികളുടെ വീടുകൾക്ക് വിള്ളൽ വീഴുന്നതായി പരാതി. ഖനനം മൂലം ചെളികലങ്ങി കായലിന്റെ ആവാസ വ്യവസ്ത മാറുകയും മത്സ്യ സമ്പത്തിനും കക്കായുടെ പ്രജനനത്തിനുംഭീക്ഷണിയാകുകയും ചെയ്യുന്നു. മണൽഖനനം അടിയന്തരമായി നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ധീവരസഭ സംസ്ഥാന ഓർഗനൈസിഗ് സെക്രട്ടറി എൻ.ആർ.ഷാജി അമ്പലപ്പുഴ താലൂക്ക് പ്രസിഡന്റ് ഡി. അഖിലാനന്ദൻ,താലൂക്ക് സെകട്ടറി ആർ. സജിമോൻ, കരയോഗം ഭാരവാഹികളായ ജോതി മോൻ,ഷൈജു,ബാബു എന്നിവർ കളക്ടർക്ക് നിവേദനം നല്കി.