ഖാദി നെയ്ത്ത് കേന്ദ്രം ആരംഭിച്ചു

Saturday 16 August 2025 1:31 AM IST

അമ്പലപ്പുഴ: ഖാദി ഗ്രാമ വ്യവസായ ബോർഡ് പുന്നപ്ര തെക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ റെഡിമെയ്ഡ് വാർപ്പിംഗ് ഖാദി നെയ്ത്ത് കേന്ദ്രം ആരംഭിച്ചു. എച്ച് .സലാം എം .എൽ.എ ഉദ്ഘാടനം ചെയ്തു. 10 നൂൽപ്പ് യൂണിറ്റുകൾക്ക് ആവശ്യമായ ചർക്കകൾക്ക് ആവശ്യമായ പണം അനുവദിക്കുമെന്ന് എച്ച് .സലാം പറഞ്ഞു. യൂണിറ്റ് കേന്ദ്രത്തിൽ ചേർന്ന സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി. ജി.സൈറസ് അദ്ധ്യക്ഷനായി. പ്രോജക്ട് ഓഫീസർ പി.എം.ലൈല പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധർമ്മ ഭുവനചന്ദ്രൻ, സ്ഥിരംസമിതി അദ്ധ്യക്ഷ സുലഭ ഷാജി, അംഗങ്ങളായ ഗീതാ ബാബു, ജീൻ മേരി ജേക്കബ്, ഷക്കീല നിസാർ എന്നിവർ പങ്കെടുത്തു. ഖാദി ബോർഡ് സെക്രട്ടറി കെ. എസ്. രതീഷ് സ്വാഗതം പ​റഞ്ഞു.