ആവേശമായി സ്കൂൾ തിരഞ്ഞെടുപ്പ്
Saturday 16 August 2025 1:34 AM IST
ആലപ്പുഴ : ഗവ. മുഹമ്മദൻസ് എൽ.പി സ്‌കുളിലെ സ്‌കൂൾ പാർലമെന്റെ് തിരഞ്ഞെടുപ്പ് കുരുന്നുകൾക്ക് ആവേശമായി. തിരഞ്ഞെടുപ്പ് പ്രക്രിയ അറിയുക എന്നതിനപ്പുറം ജനാധിപത്യത്തിന്റെ പ്രാധാന്യം വിളിച്ചോതി അതിന്റെ മൂല്യങ്ങളെ സംരക്ഷിക്കുന്നതിനായി പുതിയ തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയതായിരുന്നു സ്‌കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്. സ്‌കൂൾ പ്രധാനാദ്ധ്യാപകൻ പി.ഡി.ജോഷിയുടെ നിർദ്ദേശത്തിൽ നടന്ന തിരഞ്ഞെടുപ്പ് പ്രക്രിയകൾക്ക് കോർഡിനേറ്റർ കെ.കെ.ഉല്ലാസ്, അദ്ധ്യാപകരായ ലെറ്റീഷ്യ അലക്സ് , മാർട്ടിൻ പ്രിൻസ് , കെ.ഒ.ബുഷ്‌റ, എച്ച്.ഷൈനി, സോനാ തോമസ്, പി.എൻ.സൗജത്ത്, എൻ.എസ്.നീലിമ , പി.പി.ആന്റണി എന്നിവർ
നേതൃത്വം നൽകി.