വൈസ്‌മെൻ ഇന്റർനാഷണൽ
Saturday 16 August 2025 1:35 AM IST
തിരുവനന്തപുരം: വൈസ്‌മെൻ ഇന്റർനാഷണൽ ഡിസ്ട്രിക്ട് മൂന്നും ഹിൽടോപ് ക്ലബും ജഗതി ജി.വി.എച്ച്.എസ്.എസും സംയുക്തമായി സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷത്തിൽ ഡിസ്ട്രിക്ട് ഗവർണർ പി. വിജയകുമാർ സല്യൂട്ട് സ്വീകരിച്ചു.നാസർ ആലക്കൽ പതാക ഉയർത്തി.ഹിൽടോപ്പ് പ്രസിഡന്റ് അഡ്വ. ജോഷ് രാജൻ അദ്ധ്യക്ഷത വഹിച്ചു.വി.എച്ച്.എസ് ഹെഡ്മിസ്ട്രസ് ആൻസി മോൾ അലക്സ്,ഗവ.വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ മഞ്ജു ആനിമാത്യു, പ്രൊഫ. ജോർജ് മാത്യു,സ്റ്റാഫ് സെക്രട്ടറി സതീഷ് കുമാർ,ബോബൻ ചെറിയാൻ,നാഷണൽ ഹെൽത്ത് മിഷൻ പി.ആർ.ഒ ടോം ടി ആന്റണി എന്നിവർ പങ്കെടുത്തു.