ഏകദിന വർക്ക്ഷോപ്പ്

Saturday 16 August 2025 1:35 AM IST

തിരുവനന്തപുരം:ഇന്ത്യൻ അസോസിയേഷൻ ഓഫ് പ്രിവന്റീവ് ആന്റ് സോഷ്യൽ മെഡിസിൻ കേരള സ്റ്റേറ്റ് ചാ്ര്രപർ,ഫൗണ്ടേഷൻ ഫോർ പീപ്പിൾസെൻട്രിക് ഹെൽത്ത് സിസ്റ്റംസുമായി സഹകരിച്ച് വട്ടപ്പാറയിലുള്ള എസ്.യു.ടിയിൽ പാമ്പുകടിയേറ്റാൽ വിഷബാധ തടയുന്നതിനെക്കുറിച്ചുള്ള ഏകദിന വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു.ഡോ.എം.കെ.കൃഷ്ണകുമാർ ഉദ്ഘടനം ചെയ്തു.ആരോഗ്യ വിദഗ്ദ്ധനും ന്യൂഡൽഹിയിലെ ഫൗണ്ടേഷൻ ഫോർ പീപ്പിൾസെൻട്രിക് ഹെൽത്ത് സിസ്റ്റംസിന്റെ സ്ഥാപകനും ഡയറക്ടറുമായ ഡോ.ചന്ദ്രകാന്ത് ലഹരിയ ക്ലാസ് നയിച്ചു. ഡോ.കാർത്യായനി,ഡോ.കൃഷ്ണകുമാർ എം.കെ തുടങ്ങിയവർ പങ്കെടുത്തു.